Sunday, April 27, 2014

അച്ഛൻ

എന്‍റെ ഒരു സുഹൃത്തിന്‍റെ  വേദനയില്‍ പങ്കു കൊണ്ട് അവള്‍ക്ക് വേണ്ടി എഴുതിയ കവിത.. ഈ വരികൾ  അവളുടെ നൊമ്പരങ്ങള്‍ ആണ്…
Dad-Daughter
അച്ഛൻ
———-
ഒരു പിടി ചാരമാണ് എന അച്ഛൻ എന്ന്
ഓതിടെല്ലേ എന്നോട് നിങ്ങൾ പക്ഷെ
ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ
ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്പൂ
ഉള്ളൊന്നു തേങ്ങുമ്പോൾ കണ്ണൊന്നു നിറയുകില്‍
കുളിരുന്ന കാറ്റായി എന്നെ തഴുകിടും
പിന്നെയെൻ മൂർധാവിൽ ഒരു തണുവായി
മഴ തുള്ളിയാലൊരു ചുംബനം നല്കിടും
ഒരു നറു പുഞ്ചിരി ചുണ്ടിൽ വിരിഞാലോ
കവിളില്‍ തലോടും ഒരു കൊച്ചു കാറ്റായി
മോളേ യെന്നോരാ വിളി ഞാനൊന്നു കൊതിക്കുകില്‍
ചെവിയിൽ ഒരു മാരുതൻ മന്ത്രിച്ചിടും മാത്രയിൽ
ഉള്ളൊന്നു നിറയും ആ വിളിയിൽ അച്ഛാ
മോൾ കരയില്ല ഞാനോ മോഴിഞ്ഞിടും മെല്ലെ
ഇന്നുമൊരു നിധിപോൽ ഞാന്‍  സൂക്ഷിച്ചു വയ്പ്പൂ
ആര്ക്കും കൊടുക്കാതെയെന്‍ അച്ഛന്റെ വാച്ചു
ജീവിത യാത്രയിൽ എൻ സമയങ്ങൾ തെറ്റിയാൽ
തിരുത്തി മുന്നേറുവാൻ പ്രേരണ നല്കണേ
അച്ഛന്റെ പേരിൽ ചിലർ ഒഴിക്കിടും കണ്ണ് നീർ
എന്തിനെന്നറിഞ്ഞു ഞാന്‍ ഓര്ത്തിടൂ പക്ഷെ
ഒരു പിടി ചാരമാണെൻ അച്ഛനെന്നോട്
ഓതല്ലേ ഇനിയും നിങ്ങള്‍ പക്ഷേ
ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ
ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്‍പൂ…

No comments:

Post a Comment

ningaludey abhiprayangal.....,