Saturday, February 23, 2013

ചോര ഊറ്റുന്ന പുസ്തകം


അല്‍പ്പം ആധുനികം...കവിത എന്നോ കുറിപ്പെന്നോ എന്ത് വേണെമെങ്കിലും

വിളിക്കാം :) ;-)



ഒരാള്‍ ഒരിക്കല്‍ ഒരു 

പുസ് ത്തകം എഴുതി 

ആദ്യം വായിച്ചവര്‍

 അതിനെ വാനോളം പൊക്കി 

ചിലര്‍ അതിനെ തള്ളി 

അതിലെ പുതുമ ഇഷ്ടപെട്ടവര്‍ 

അതിനെ സ്വര്‍ണം കൊണ്ട് പൊതിഞ്ഞു 


വായിക്കുന്നവര്‍ വയിക്കുനവര്‍ 

അതിനെ പലതായി വ്യാഖാനിച്ചു 

തലമുറകളിലേക്ക് അത് വ്യാപിച്ചു 

തല ഉപയോഗിക്കാനും അവര്‍ മറന്നു 

തലച്ചോറ് മരവിച്ചവര്‍ക്ക്  അതു  

പ്രാണനേക്കാള്‍   വലുതായി 


വീണ്ടും പലരും പല 

പുസ്തങ്ങള്‍ എഴുതി 

ചിലര്‍ പഴയതിനെ വിട്ടു 

പുതിയതില്‍ ചേക്കേറി 

പിന്നേ ഈ പുസ്തക സ്നേഹികള്‍ 

വാളെടുത്ത് അന്യോന്യം വെട്ടി 

സ്വന്തം പുസ്തകം വയിക്കാത്ത  

അന്ന്യന്റെ കണ്ണ് അവര്‍  ചൂഴ്ന്നു 

അന്ധത മറയ്ക്കാന്‍ അവര്‍ 

കണ്ണുകള്‍  ചൂഴ്ന്നു കൊണ്ടേ ഇരുന്നു 


ഒടുവില്‍ ഈ പുസ്തകങ്ങള്‍ എല്ലാം 

നമ്മളെ നോക്കി പല്ലിളിച്ചു 

അല്ല പല്ലുകള്‍ അല്ല അവ 

ചോര ഊറ്റുന്ന ദ്രംഷ്ടങ്ങള്‍