Saturday, October 23, 2010

ലോകമേ അറിയുക...

അറിയുന്നു ഞാനെന്‍ രോദനം കേള്‍ക്കുവാന്‍
ആരുമില്ലീ ഊഴിയില്‍ ദു:ഖ സത്യം
കൂടെ ചിരിച്ചവര്‍ കെട്ടിപ്പുണര്‍ന്നവര്‍  
നിത്യ സൗഹൃദം വാക്കിനാല്‍  ഏകിയൊര്‍
എല്ലാം മറഞ്ഞു പോയി പാറി പറന്നു പോയി
വാക്കുകള്‍ മാത്രം ശേഷിപ്പു ഓര്‍മ്മയില്‍
        
        ഉള്ളില്‍ ശപിച്ചവര്‍ പുറമേ ചിരിച്ചവര്‍
         ഉള്ളു ഒന്നറിയാതെ ഉഴലുന്നവര്‍ വേറെ
         എല്ലാം പ്രഹസനം കാഴ്ചയ്ക്ക് മാത്രം
         സൗഹൃദം പോലുമേ കാഴ്ച്ച വസ്തു
         അറിയുവാന്‍ വൈകിയാ നഗ്ന സത്യമീ-
         പാരില്‍ സ്നേഹമോ കാപട്ട്യം മാത്രമല്ലോ

അറിയുന്നു ഞാന്‍ ഇന്ന് ഏകനായ് അലയവേ
അറിയുവാന്‍ നേരിനെ നേരായി കാണുവാന്‍
അറിയുന്നു ഞാനെന്‍ രോദനം കേള്‍ക്കുവാന്‍      
ആരുമില്ലീ ഊഴിയില്‍ ദു:ഖ സത്യം
       
        ലോകമേ അറിയില്ല നിനക്കീ രോദനം
        അറിയാതെ നടിക്കുകില്‍ അതു നിന്‍ പരാജയം
        ഒടുവില്‍ നീ പൊഴിച്ച്ച്ചിടും ഒരു തുള്ളി കണ്ണുനീര്‍ 
       ഒരു മുഴം കയറില്‍ ഞാന്‍ ആടി നില്‍ക്കേ
       അപ്പോഴും ഉള്ളിലായി ഊറിച്ചിരിച്ചിടും നിന്‍
       ഉള്ളു ഒന്നറിയാതെ ഉഴലുന്ന ഞാന്‍..................

Saturday, March 27, 2010

എരിയുന്ന ഓര്‍മ്മകള്‍


എരിയുന്ന ചിതയില്‍ എന്‍ ആത്മമിത്രം 
ശേഷിപതോരോ സ്വപ്നങ്ങളും
തോളോടു ചേര്‍ത്തവന്‍ മണ്ണോടു ചേരവേ 
സ്തംഭാനായി നില്‍പ്പു മിഴികള്‍ നിറയാതെ 
ഒരു യാത്ര പറയാതെ ഒടുവില്‍ നീ പോകവേ 
നിത്യവും ശേഷിപു ശുന്യത മാത്രം 


അറിയാതെ നില്‍പു ഇനി എന്ത് ചെയ്‌വാന്‍
മരണമോ മാറാ മരവിപ്പു  മാത്രം ........
അറിയുന്നു ഞാന്‍  ഇന്നു ഏകനായി അലയവേ 
ഓര്‍മകളെന്നുമേ വേട്ടയടിടവേ.........
അറിയാതെ  ആശിച്ചു പോയി വേളയില്‍ 
തിരികെ വരുവാനാ വസന്തകാലം 


തമ്മിലടിച്ചതും തല്ലിപിരിഞ്ഞതും
കേട്ടിപിടിച്ചതും നാം ഇണങ്ങി ചേര്‍ന്നതും
പരിഹാസവാക്കുകള്‍ തമ്മില്‍ ചൊരിഞ്ഞതും 
പരിഹാസചിരികളില്‍ നര്‍മ്മം അറിഞ്ഞതും 
ഒന്നില്‍  തുടങ്ങി നാം ആയിരം താണ്ടിയാ 
കലഹങ്ങള്‍ എന്നുമേ സ്നേഹവായ്പ്പായ് 


അരികിലുടന്നോരാ സുന്ദരി  പെണ്ണിന്‍റെ 
സവ്ദര്യം  വര്‍ണിച്ച സായഹ്നകളും 
ഒടുവില്‍ ആ സുന്ദരി പ്രണയം നിരസിക്കവേ 
നെഞ്ചോടണച്ചു നീ  ആസ്വസിപിച്ചതും 
ഒരു നുള്ളു വെട്ടത്തില്‍ ഒരു കുപ്പി ബിയറില്‍ 
നാം ആഘോഷമാകിയ സുന്ദര രാവുകള്‍ 


ഓരോ ദിനങ്ങളില്‍  ഒരായിരം ചിത്രങ്ങള്‍ 
ചിറകടിച്ചുയരുന്നോരായിരം വര്‍ണങ്ങല്‍ 
വരുകയില്ലാദിനം എനിയുമാതോര്‍കുകില്‍ 
മറവി  അനുഗ്രഹമായി ഭവിക്കെണമേ.............. 

Friday, March 26, 2010

Ormakal...

നിലാവുള്ള  രാത്രിയില്‍  ഒരു  കുളിര്‍മഴ  പെയ്തിറങ്ങിയപ്പോള്‍  മന്ദ   മാരുതന്‍  എന്നെ  തൊട്ടു  തഴുകിയപ്പോള്‍  അവളുടെ  ഓര്‍മ്മകള്‍  എന്‍റെ  മനസ്സില്‍ പെയ്തിറങ്ങി ....കളിവീടുണ്ടാകി  മണ്ണപ്പം  ചുട്ടു  കളിച്ച  കുട്ടിക്കാലം..  ചെറിയ   കാരണങ്ങള്‍ക്  പിണങ്ങിയും അതിനേക്കാള്‍  വേഗത്തില്‍  ഇണങ്ങുകയും  ചെയ്ത  ജീവിതത്തിന്‍റെ ആ   വസന്ത  കാലം .. .

അങ്ങനെ  കാലം  പതുകെ  ഞങ്ങളെ  കൗമാരമെന്ന   മയികലോകതെക്ക്  നയിച്ചു...
പിന്നീടങ്ങോട്  സൗഹൃദം  പ്രണയം  എന്ന  വിഭൂതി   ആയി  മാറിയ  നൊമ്പരങ്ങളുടെയ്  ദിനങ്ങള്‍  ആയിരുന്നു ...ഒരിക്കല്‍     പുഴക്കരയില്‍   വച്ച്  അവള്‍  തന്ന  ആദ്യ  ചുംബനതിന്റെ  ചൂട്  ഇന്നുമെന്‍  സിരകളില്‍  വിങ്ങുന്നു
ഹാ... കാലം  ഹൃദയത്തില്‍  കോറിയിട്ട  ഒരു  പിടി  ഓര്‍മ്മ  ചിത്രങ്ങള്‍ ...
പിന്നീടു    ഒരിക്കല്‍  ഒരു  യാത്രപോലും  പറയാതെ   ഒരികളും  തിരിച്ചു  വരാനാകാത്ത  ലോകത്തേയ്ക് അവള്‍  പോയി .........
ഒടുവില്‍  ഒരു  പിടി  ഓര്‍മ്മകളും  ഒരിറ്റു  കണ്ണു  നീരും  പിന്നേ  എന്‍റെ  ശൂന്യമായ  ജീവിതവും  മാത്രം ബാക്കി ....
==DiNkaN==