Saturday, October 3, 2009

അവള്‍ക്കായി ................

 അവള്‍ക്കായി ................



ഒരു മരത്തണലില്‍ കുളിര്‍ക്കാറ്റെറ്റു ഇരിക്കവേ .... അവളുടെയ്‌ മൃദുല കരങ്ങള്‍ ഞാന്‍ ആദ്യമായി സ്പര്‍ശിച്ചു..... എന്‍റെ കൈയിലെ ചെറു ചൂട് അവളിലേക്ക്‌ പകര്‍ന്നപ്പോള്‍ അവളൊന്നു പതിയെ വിറച്ചതായി ഞാന്‍ അറിഞ്ഞു.....പട്ടുപോല്‍ മൃദുലമായ അവളുടെയ്‌ കവിളില്‍ ഞാന്‍ പതിയെ തലോടിയപ്പോള്‍ നാണം കൊണ്ട് അവ ച്ചുവക്കുന്നതായി ഞാന്‍ കണ്ടു....ഒടുവില്‍ അവള്‍ എനിക്കേകിയ ആ ചുടുചുംബനം...,,, അതിന്‍റെ ചൂട്,അതിന്‍റെ മാധുര്യം എന്നെ ഒരു മായികലോകത്തെക്ക്‌ നയിച്ചു... മഹാപ്രവാഹത്തില്‍ നെട്ടറ്റു വീണ പൂവ് പോലെ പ്രണയമെന്ന മഹാസാഗരത്തില്‍ ഞാന്‍ ഒഴുകി നടന്നു..
തലയ്കു മീതെയ്‌ തൂങ്ങി കിടന്ന മരണമെന്ന വാളിനെ ഞാന്‍ പതിയെ മറന്നു പോയി....
മരണമെന്ന ആ കഴുകന്‍ ഏതു നിമിഷവും എന്നെ റാഞ്ചും എന്നറിയാതെ പാവം അവള്‍ എന്നേ ഒരുപാടു സ്നേഹിച്ചു പോയ്‌.......
നെഞ്ചില്‍ ഒരായിരം മുള്ളുകള്‍ കുത്തി ഇറങ്ങുന്നതിനെക്കാള്‍ വേദന ,.. അവളുടെയ്‌ ഒരു തുള്ളി കണ്ണുനീര്‍ എനിക്കെകും.......
എനിക്കിനിയും ജീവിക്കണം അവളുടെയ്‌ കണ്ണു നിറയാതിരിക്കാന്‍ ആ പുഞ്ചിരി മായാതിരിക്കാന്‍ അതിനു വേണ്ടി......അതിനു വേണ്ടി മാത്രം..........


                                                                                            എന്ന് ഡിങ്കന്‍....................

Saturday, September 26, 2009

ചുവപ്പ്

ഭൂമിയില്‍  പിറന്നു  വീണൊരാമാത്രയില്‍
ഞാന്‍  കണ്ട  രണമതനു   നിറമോ  ചുവപ്പ്
തൊട്ടിലില്‍ ആടി   ഞാന്‍  കണ്ണു  തുറന്നപ്പോള്‍ 
ഭിത്തിയില്‍  കണ്ടൊരാ  പടവും  ചുവപ്പ്
പിന്നേ  ഞാന്‍  കണ്ടൊരാ ഉഷസ്സിനും
ശാന്തമീ  സന്ധയകും  നിറമോ  ചുവപ്പ്

പുസ്തകമോരോന്നായി  കാര്‍ന്നു  തിന്നീടവേയ്
ചരിത്രങ്ങള്‍രോന്നായി  അറിഞ്ഞങ്ങു  പോകവേ 
അറിവിന്റെ  അക്ഷര  ചെപ്പു  തുറന്നീടുകില്‍
അറിയാതെന്‍   മനമിതില്‍  തിളങ്ങിയതും  ചുവപ്പ്  ര്‍

      പിന്നെയെന്‍  യാത്രകള്‍  ചുവപ്പിന്റെ  പൊരുള്‍  തേടി
      പിന്നെയെന്‍  വാക്കുകള്‍  ചുവപ്പിന്റെ  പൊരുളായി
      പ്രണയമാം  മൂ ര്‍ത്ത വികരത്തിലും  ഞാന്‍
      പ്രണയിനികേകിയ  മലരിന്‍  നിറവും  ചുവപ്പ്
     സമത്വമെന്നോരശയം   മാനവര്‍ക്കേകിയ 
     വിപ്ലവങ്ങള്‍ഓ   നിത്യവും ചോര  ചുവപ്പ്
     ഒടുവില്‍  ഞാന്‍  കണ്ടൊരാ   സ്വപ്നലോകത്ത്തിലെ 
     സഹോര്യത്തിന്‍    നിരമതും  ചുവപ്പ്
     വര്‍ഗീയമാം   മതവികാരങ്ങളും
    പ്രീനമാം   ജാതിഭേതങ്ങളും
    അന്ധമാം വര്‍ണവിവേചനമേതുമില്ല
    യീ  സഖാവിന്‍  മനമിത്  കടും  ചുവപ്പ് 

ഒരു പ്രണയ കാവ്യം...



മനസ്സില്‍ ഇരുട്ടിലൊരു കോണിലെങ്ങോ 
തിളങ്ങിയ മിന്നമിനുങായിരുന്നവള്‍
ആ നുറുങ്ങു വെട്ടമെനിക്കെ-
കിയതോരയിരം സൂര്യശോഭ...


അറിയുന്നു ഞാനവളെ അറിഞ്ഞതിനമപ്പുറം
അറിയാതവള്‍ പോയ്‌മറഞ്ഞതെങ്ങോ .......
അവളെന്ന്‍ മനസ്സില്‍ നിറഞ്ഞു നില്‍പ്പൂ 
നറുമലര്‍ആയി ശലഭമായി ഒരു നിത്യ വസന്തമായി...
സിരകളില്‍ വിങ്ങുന്ന മോഹമാണനിക്കവള്‍
കരളില്‍ വിരിഞ്ഞൊരു കവിതയാണനിക്കവള്‍
കേള്‍ക്കാന്‍ കൊതിച്ചൊരു പാട്ടിന്‍റെ വരികളില്‍ 
പ്രണയം വിടര്തയാരീമാണനിക്കവള്‍

കാലമിനിയുമുരുളെട്ടെ കോലമോ കെട്ടിയാടട്ടേ....
കാതില്‍ പരിഹാസ ചിരികളും മുഴങ്ങട്ടേ 
അവളെന്നിലലിയുന്നോര നിമിഷം വരെയു-
മെഴുതാം ഞാനെന്‍റെയീ  പ്രണയകാവ്യം .......


        ഡിങ്കന്‍

നുറുങ്ങിയ ഹൃദയവും കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഞാനിരിക്കെ ... സ്വാന്തനത്തിന്റെ ഒരു കുളിര്‍കാറ്റ്‌ ആയി നീ വന്നു... ആരും കാണാതെ പോയ എന്‍റെ കണ്ണുനീര്‍ നീ അറിഞ്ഞു..അതിന്‍റെ കയ്പ്പിനെ നീ മധുരമാക്കി ....ഒടുവില്‍ വരണ്ട മണ്ണില്‍ വീണ പുതുമഴ  പോലെ  നിന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍ പെയ്തിറങ്ങി .....മരുഭൂവില് വീണ മഴതുള്ളിപോലേ എന്‍റെ ദു:ഖം എങ്ങോ ആവിയായി മറഞ്ഞു .....ചരിക്കാന്‍ ഞന്‍ എന്നോ മറന്നു പോയ്‌ എങ്കിലും നിന്‍റെ സാമീപ്യ൦ എന്നില്‍ ഒരു പുഞ്ചിരിയെകി ...
ഒരു നല്ല സുഹൃത്തായി സഹോദരിയായ്‌ നീ എന്നും എന്നോടൊപ്പം ഉണ്ടാവണം....
നിര്‍മ്മലമായ അതിലേറെ പരിശുദ്ധമായ നമ്മുടെയ്‌ സൗഹൃദം നിത്യവും നിലനില്‍കട്ടേ,,
                                                     എന്ന് സ്വന്തം ..............ഡിങ്കന്‍