Saturday, November 10, 2012

കൊച്ചു പൂവിനെ ഓര്‍ത്ത്..

*********************************************************************************
"ഇതളുകള്‍ മുഴവന്‍ വിടരുന്നതിനു മുന്‍പേ വാടി കരിഞ്ഞു പോയ ആ കൊച്ചു പൂവിനെ ഓര്‍ത്തു.... എന്റെ സുഹൃത്തിന്റെ സഹോദരിയുടെ മകള്‍ അമ്മു മോള്‍ ... മരണം അവളെ ഞങ്ങളില്‍ നിന്നും തട്ടി പറിച്ചെടുത്തു... ഇന്നും മനസ്സില്‍ നീറുന്ന ഒരു ഓര്‍മ്മയായി നില്‍ക്കുന്ന ആ കൊച്ചു പൂവിനെ ഓര്‍ത്തു ഒരു കവിത......."
**************************************************************************

കൊച്ചു പൂവിനെ ഓര്‍ത്ത്..
---------------------------------------------

വിരിയുവാന്‍ വെമ്പിയെന്‍

കൊച്ചു പൂമോട്ടിതാ

ഇതള്‍ കരിഞ്ഞു ആകേ

വാടി തളര്‍ന്നു പോല്‍

ഉള്ളില്‍ ഒരു കനലായി

നീറുമാ പൂമൊട്ടിനെ

അമ്മു മോള്‍ എന്ന് ഞാന്‍ വിളിപ്പൂ..


അമ്മയേക്കാളും പിന്നെ-

യച്ഛനെക്കാളും പ്രിയമിതെ-

ന്നോടെന്നു ആദ്യം പറഞ്ഞവള്‍

കൊച്ചു ചിറകിനാല്‍ എന്‍

ദുഖങ്ങളെ മെല്ലെ

അകലെയായി നീക്കുമൊരു

മാലാഖയായി അവള്‍

കളങ്കമീ ലോകത്ത്

സര്‍വ്വവും മിഥ്യ

തെല്ലു കളങ്കമറിയാത്ത

പുഞ്ചിരി നല്കിയോള്‍


എന്നുമെന്‍ വരവിനായി

കാത്തു നില്‍പ്പവള്‍ പിന്നേ

ഒരു നോക്ക് കാണുകില്‍

ഓടി അണഞ്ഞിടും ചാരെ

കൈകളില്‍ ഒളിപ്പിച്ച

മധുര പൊതികളെ

കള്ളിയവള്‍ കുസൃതിയാല്‍

തട്ടി പറിച്ചിടും പതിയെ

മധുരമൂറുമോ ഒരു നല്‍

പുഞ്ചിരി നല്‍കിടും മെല്ലെ

സര്‍വ്വവും അലിയുമാ

പുഞ്ചിരി പാലിലെന്‍

ദുഖങ്ങലെങ്ങോ മാഞ്ഞു

പോയ്‌ മാത്രയില്‍


ഇന്നിതാ ഞൊടിയിലീ

മരണമാം കോമാളി

ഹൃദയത്തില്‍ നിന്നുമാ

പൂ പറിച്ചെടുത്തത്തും

പൊടിയുന്നു ചോര

കണ്ണ് നീര്‍ തുള്ളികള്‍

നിലക്കയില്ല ഓര്‍ക്കുക

എന്‍ അന്ത്യം വരെയും


ദൈവമേ ഹാ നീ

വെറുമൊരു സുന്ദര

സങ്കല്പ്പമെങ്കിലും ഞാന്‍

വെറുത്തിടും നിന്നെ ഈ

കൊച്ചു പൂവിനെ ഓര്‍ത്തു

ഓര്‍ത്തു പോയി...