Saturday, October 23, 2010

ലോകമേ അറിയുക...

അറിയുന്നു ഞാനെന്‍ രോദനം കേള്‍ക്കുവാന്‍
ആരുമില്ലീ ഊഴിയില്‍ ദു:ഖ സത്യം
കൂടെ ചിരിച്ചവര്‍ കെട്ടിപ്പുണര്‍ന്നവര്‍  
നിത്യ സൗഹൃദം വാക്കിനാല്‍  ഏകിയൊര്‍
എല്ലാം മറഞ്ഞു പോയി പാറി പറന്നു പോയി
വാക്കുകള്‍ മാത്രം ശേഷിപ്പു ഓര്‍മ്മയില്‍
        
        ഉള്ളില്‍ ശപിച്ചവര്‍ പുറമേ ചിരിച്ചവര്‍
         ഉള്ളു ഒന്നറിയാതെ ഉഴലുന്നവര്‍ വേറെ
         എല്ലാം പ്രഹസനം കാഴ്ചയ്ക്ക് മാത്രം
         സൗഹൃദം പോലുമേ കാഴ്ച്ച വസ്തു
         അറിയുവാന്‍ വൈകിയാ നഗ്ന സത്യമീ-
         പാരില്‍ സ്നേഹമോ കാപട്ട്യം മാത്രമല്ലോ

അറിയുന്നു ഞാന്‍ ഇന്ന് ഏകനായ് അലയവേ
അറിയുവാന്‍ നേരിനെ നേരായി കാണുവാന്‍
അറിയുന്നു ഞാനെന്‍ രോദനം കേള്‍ക്കുവാന്‍      
ആരുമില്ലീ ഊഴിയില്‍ ദു:ഖ സത്യം
       
        ലോകമേ അറിയില്ല നിനക്കീ രോദനം
        അറിയാതെ നടിക്കുകില്‍ അതു നിന്‍ പരാജയം
        ഒടുവില്‍ നീ പൊഴിച്ച്ച്ചിടും ഒരു തുള്ളി കണ്ണുനീര്‍ 
       ഒരു മുഴം കയറില്‍ ഞാന്‍ ആടി നില്‍ക്കേ
       അപ്പോഴും ഉള്ളിലായി ഊറിച്ചിരിച്ചിടും നിന്‍
       ഉള്ളു ഒന്നറിയാതെ ഉഴലുന്ന ഞാന്‍..................