Sunday, April 27, 2014

അച്ഛൻ

എന്‍റെ ഒരു സുഹൃത്തിന്‍റെ  വേദനയില്‍ പങ്കു കൊണ്ട് അവള്‍ക്ക് വേണ്ടി എഴുതിയ കവിത.. ഈ വരികൾ  അവളുടെ നൊമ്പരങ്ങള്‍ ആണ്…
Dad-Daughter
അച്ഛൻ
———-
ഒരു പിടി ചാരമാണ് എന അച്ഛൻ എന്ന്
ഓതിടെല്ലേ എന്നോട് നിങ്ങൾ പക്ഷെ
ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ
ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്പൂ
ഉള്ളൊന്നു തേങ്ങുമ്പോൾ കണ്ണൊന്നു നിറയുകില്‍
കുളിരുന്ന കാറ്റായി എന്നെ തഴുകിടും
പിന്നെയെൻ മൂർധാവിൽ ഒരു തണുവായി
മഴ തുള്ളിയാലൊരു ചുംബനം നല്കിടും
ഒരു നറു പുഞ്ചിരി ചുണ്ടിൽ വിരിഞാലോ
കവിളില്‍ തലോടും ഒരു കൊച്ചു കാറ്റായി
മോളേ യെന്നോരാ വിളി ഞാനൊന്നു കൊതിക്കുകില്‍
ചെവിയിൽ ഒരു മാരുതൻ മന്ത്രിച്ചിടും മാത്രയിൽ
ഉള്ളൊന്നു നിറയും ആ വിളിയിൽ അച്ഛാ
മോൾ കരയില്ല ഞാനോ മോഴിഞ്ഞിടും മെല്ലെ
ഇന്നുമൊരു നിധിപോൽ ഞാന്‍  സൂക്ഷിച്ചു വയ്പ്പൂ
ആര്ക്കും കൊടുക്കാതെയെന്‍ അച്ഛന്റെ വാച്ചു
ജീവിത യാത്രയിൽ എൻ സമയങ്ങൾ തെറ്റിയാൽ
തിരുത്തി മുന്നേറുവാൻ പ്രേരണ നല്കണേ
അച്ഛന്റെ പേരിൽ ചിലർ ഒഴിക്കിടും കണ്ണ് നീർ
എന്തിനെന്നറിഞ്ഞു ഞാന്‍ ഓര്ത്തിടൂ പക്ഷെ
ഒരു പിടി ചാരമാണെൻ അച്ഛനെന്നോട്
ഓതല്ലേ ഇനിയും നിങ്ങള്‍ പക്ഷേ
ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ
ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്‍പൂ…

രാജാവ്‌ നഗ്നന്‍

ipad_22434_qutote_atheist_quote
രക്തം പുരണ്ടോരീ ദൈവ ബിംബങ്ങളെ
നിങ്ങള്‍ നഗ്നരെന്നു ഒതുവാന്‍ മടിയില്ലെനിക്
യുക്തി ബോധത്തിന്‍ ചിന്തകള്‍ കൂര്‍പ്പിച്ചു
കുത്തി നോവിചിടും നിങ്ങളെ ഞാനിന്ന്
പൊള്ളയാം നിങ്ങളില്‍ ഊതി നിറച്ചോരീ
പൊള്ളത്തരങ്ങളെ പുറത്തെടുക്കാം
പറയനും തീയനും നായരും മര്‍ത്യനെ
പലതെന്നിങ്ങനെ തിരിച്ചതും നീയെ
പത്തണ നല്‍കിയാല്‍ പത്തായം നിറയും
പട്ടിണിക്കാരനു അയിത്തവും നല്‍കി നീ
ഒന്നുമറിയാത്ത കുരുന്നുകള്‍ പിടയവേ
കുഞ്ഞുങ്ങലോ നിന്‍ പ്രാണനെന്ന് ഓതി നീ
ശാസ്ത്ര ബോധത്തില്‍ വിരഹിച്ച മര്‍ത്ത്യന്റെ
ശാസ്ത്ര ബോധത്തെ വിലങ്ങിടാന്‍ നോക്കിയോ
ചോദ്യ ശരങ്ങളെ നേരിടാന്‍ ഭയന്നുപോയി
ചോര കളം തീര്‍ത്തു മറുപടി നല്‍കി നീ
യുക്തി മരവിച്ച ഭക്ത പടകളെ
യുദ്ധത്തിനായി തീര്‍ത്തതും കണ്ടു ഞാന്‍
ഒന്നുമറിയാത്ത ഭ്രൂണത്തിനെ പിന്നെ
ശൂലത്തില്‍ കോര്ത്തതും അറച്ചു ഞാന്‍ കണ്ടു
പട്ടിണി കിടന്നു മരവിച്ച മനസ്സില്‍ നീ
മതമെന്ന കറുപ്പും കുത്തി നിറച്ചതും
അറിവിനായി വാദിച്ച പെണ്‍കൊടി തന്നുടെ
സിര്സ്സിലായി വെടിയുണ്ട ഉതിര്ത്തതും കണ്ടു ഞാന്‍
ചോരയില്‍ കുളിചോരീ ബിംബങ്ങളെ ഓര്‍ക്കൂ
ചോര വറ്റാത്തൊരു ഹൃദയമോണ്ടെനിക്കിന്നു
രാജാവ്‌ നഗ്നന്‍ വിളിചോതിടും ഞാന്‍ ഈ
രാപ്പകല്‍ നിന്നെ കാര്‍ക്കിച്ചു തുപ്പും
ദൈവമില്ലാത്തൊരു വസന്ത കാലം പക്ഷെ
വിദൂരമല്ല ഇനി നീ ഭയക്കണം എങ്കിലും
കുത്തി നോവിചിടും ഈ തൂലിക നിന്നെ
ഈ ഉടല്‍ മണ്ണില്‍ ലയിക്കുന്ന കാലം വരെയും

വിട

കരളിന്റെ ആഴത്തിൽ ചുഴി കുത്ത് നല്കി നീ
കണ്‍കളിൽ വേർപാടിൻ നനവും നിറച്ചു പോൽ
ഒരു വാക്ക് പറയാതെ അകലങ്ങളിൽ നീ
മായുന്ന കാഴ്ച ഞാൻ കണ്ടതും മാത്രയിൽ
എരിയുന്നു ഓർമ്മകൾ ഇടം നെഞ്ചിൽ പിന്നെ
പടരുന്നു കണ്‍കളിൽ ഇരുട്ടിന്റെ കണികകൾ
അടരുന്നു ഹൃദയത്തിൽ ഒരിതൾ മെല്ലെ
പൊടിയുന്നു ചോരയെൻ കാഴ്ചയെ മറച്ചതോ..
വിട നല്കി പിരിയട്ടെ നിൻ ഓർമ്മകൾ സഖീ
വിട നല്കിടൂ എന ആത്മവിനോടും നീ

സുഗന്ധം

നിനച്ചിരിക്കാതെ വന്നു നീ
പറിച്ചെടുത്ത പൂവാണ് ഞാൻ
മുടിയിൽ നീ ചൂടിയപ്പോഴും ചെറു -
നോവിലും സുഗന്ധമെകി ഞാൻ നിൽപു
സിരസ്സിലെ ചൂടേറ്റു ഞാൻ വാടുമ്പോൾ
മണ്ണിലേക്ക് എന്നെ നീ എറിയുക
മണ്ണോട്  ചേർന്ന് എനികിനിയും ജനിക്കണം
നിനക്കുള്ള സുഗന്ധമാകാൻ

ഭഗത് സിംഗ്

bhagat21[1]_edit
വർണ്ണ ശബളം നിന് യൗവനത്തെ
ബലി നല്കി നാടിനു നീ രക്ത സാക്ഷി
കണ്ണ് നീർ കാണാത്ത ദൈവങ്ങളെ വിട്ടു
വാഴ്ത്തിടാം നിൻ നാമം മരണം വരെയും
ഹൃദയത്തിൽ ഒരു കോണിൽ ചോര കൊണ്ടെഴുതും
മായാതെ മറയാതെ നിന് നാമം എന്നും

ഉള്ളിലെ മരണം

എന്റെ ഉള്ളിലെ ഒരാൾ മരിച്ചുstock-footage-conceptual-footage-of-a-hand-holding-a-sharp-knife-with-blood-on-it-resting-on-a-concrete-floor
ഇനി ബാക്കി ഉള്ളത് ആരെന്നും അറിയില്ല
സ്വപനങ്ങൾ അസ്തമിച്ച ഒരു സന്ധ്യയിൽ
അയാൾ  എന്നോട് കുംബസരിച്ചു
വേർ പിരിയാനാവാത്ത രണ്ടു പേർ
ചിന്തകള് ഒരുക്കിയ കൂട്ടിൽ
അവർ നിത്യവും കലഹിക്കുമായിരുനു
തമ്മിൽ ചെയ്ത നന്മകൾ ഓർക്ക്കുമ്പോൾ
അവർ വീണ്ടും വാരി പുണരും
കണ്ണു  നീരിൻറെ പേമാരിയിൽ അവർ
പരസ്പരം താങ്ങായി മാറി
തമ്മിൽ പിരിയാൻ കഴിവതില്ലെങ്കിലും
അവർ എന്തിനോ വേണ്ടി കലഹിച്ചു
കലഹം മൂത്തപ്പോൾ വാക്കുകൾ കൂര്പ്പിച്ച
കത്തി കൊണ്ട് ഒരാൾ ഒരാളെ കുത്തി
കുമ്പസാരത്തിനു ഒടുവില അയാളുടെ
കണ്ണു നീരിൽ ഞാൻ കണ്ടു
ആയുധം എന്തിയവൻ അഹന്തയും
മരിച്ചത് എന്നിലെ സൌഹൃദവും ആയിരുന്നു