Wednesday, July 22, 2015

മരണ ദൂതൻ , മിത്രം ?!

അവർ ഓതി നീ സ്വയം എരിയും 
മരണത്തിൻ ദൂതൻ എൻ 
അവർ ഓതി നിൻ പുകച്ചുരുളുകളത്രയും 
അന്ത്യ ശ്വാസത്തിൻ മുന്നറിയിപ്പെന്നു 
അറിയാമതെല്ലാം നേരെങ്കിലും പക്ഷെ 
പിരിയുവാൻ വയ്യ എന്നേക്കുമായി 
ആത്മ സങ്കർഷങ്ങളിൽ വിരലുകൾക്കിടയിൽ 
ആത്മ മിത്രമായി എരിയുന്ന നീ 
ആത്മ സൗഹൃദങ്ങൾക്കിടയിൽ 
പങ്കു വയ്ക്കപെടും കണ്ണിയും നീയെ 
വിഷമെന്നവർ ഓതും പുക ചുരുളുകളിൽ 
വിഷമില്ലാ ഓർമ്മകൾ സൗഹൃദങ്ങളത്രയും 
പിരിയുവാൻ വയ്യ എൻ ചിതയിൽ നിന്നും 
വീണ്ടുമൊരു പുകയായി പറന്നകലുക നീ

എന്റെ മൌനം

എന്റെ സ്വപ്നത്തിൻ താഴ്വരയിൽ 
രണ സാഗരം പോൽ കാണ്‍പൂ 
പുതു വസന്തത്തിനായ് സ്വഗതമരുളും 
സുഗന്ദമില്ലാ ചുവന്ന്പൂക്കൾ 
പ്രണയമോ ഉള്ളിൽ വിങ്ങിയ വിപ്ളവമോ 
പ്രിതികരമോ ഏകാകി തൻ പ്രതിഷേധമോ 
ഏതിൻ നിറം ചാർത്തി ഈ പൂക്കൾ 
ചോദ്യത്തിൽ തുടങ്ങായായി ഈ ജീവിതം 
മൌനമാണ് എൻ ആയുധം 
ഉത്തരങ്ങളിലേക്കുള്ള വഴി കാട്ടിയും

കരി നിഴൽ

അഴിച്ചു വയ്ക്കുമീ  വേഷമെന്നിൽ
അന്ത്യ ശ്വാസം നെഞ്ചിൽ നിറയവേ
തുറന്നു തന്നു മരണം ഒരു വാതിൽ
തളർന്ന മനസിനു ആത്മ ശാന്തി
പാകി വിതറില്ല എൻ  ഓർമ്മ തൻ വിത്തുകൾ
പഴ വൃക്ഷമായി മുളയ്കുവാൻ വയ്യ
വിട നൽകി പിരിയുവാൻ നേരമില്ലെങ്കിലും
ഒരു കരി നിഴലായി ഞാൻ  നിന്നിൽ ഉണ്ടാകുമല്ലോ