Saturday, November 10, 2012

കൊച്ചു പൂവിനെ ഓര്‍ത്ത്..

*********************************************************************************
"ഇതളുകള്‍ മുഴവന്‍ വിടരുന്നതിനു മുന്‍പേ വാടി കരിഞ്ഞു പോയ ആ കൊച്ചു പൂവിനെ ഓര്‍ത്തു.... എന്റെ സുഹൃത്തിന്റെ സഹോദരിയുടെ മകള്‍ അമ്മു മോള്‍ ... മരണം അവളെ ഞങ്ങളില്‍ നിന്നും തട്ടി പറിച്ചെടുത്തു... ഇന്നും മനസ്സില്‍ നീറുന്ന ഒരു ഓര്‍മ്മയായി നില്‍ക്കുന്ന ആ കൊച്ചു പൂവിനെ ഓര്‍ത്തു ഒരു കവിത......."
**************************************************************************

കൊച്ചു പൂവിനെ ഓര്‍ത്ത്..
---------------------------------------------

വിരിയുവാന്‍ വെമ്പിയെന്‍

കൊച്ചു പൂമോട്ടിതാ

ഇതള്‍ കരിഞ്ഞു ആകേ

വാടി തളര്‍ന്നു പോല്‍

ഉള്ളില്‍ ഒരു കനലായി

നീറുമാ പൂമൊട്ടിനെ

അമ്മു മോള്‍ എന്ന് ഞാന്‍ വിളിപ്പൂ..


അമ്മയേക്കാളും പിന്നെ-

യച്ഛനെക്കാളും പ്രിയമിതെ-

ന്നോടെന്നു ആദ്യം പറഞ്ഞവള്‍

കൊച്ചു ചിറകിനാല്‍ എന്‍

ദുഖങ്ങളെ മെല്ലെ

അകലെയായി നീക്കുമൊരു

മാലാഖയായി അവള്‍

കളങ്കമീ ലോകത്ത്

സര്‍വ്വവും മിഥ്യ

തെല്ലു കളങ്കമറിയാത്ത

പുഞ്ചിരി നല്കിയോള്‍


എന്നുമെന്‍ വരവിനായി

കാത്തു നില്‍പ്പവള്‍ പിന്നേ

ഒരു നോക്ക് കാണുകില്‍

ഓടി അണഞ്ഞിടും ചാരെ

കൈകളില്‍ ഒളിപ്പിച്ച

മധുര പൊതികളെ

കള്ളിയവള്‍ കുസൃതിയാല്‍

തട്ടി പറിച്ചിടും പതിയെ

മധുരമൂറുമോ ഒരു നല്‍

പുഞ്ചിരി നല്‍കിടും മെല്ലെ

സര്‍വ്വവും അലിയുമാ

പുഞ്ചിരി പാലിലെന്‍

ദുഖങ്ങലെങ്ങോ മാഞ്ഞു

പോയ്‌ മാത്രയില്‍


ഇന്നിതാ ഞൊടിയിലീ

മരണമാം കോമാളി

ഹൃദയത്തില്‍ നിന്നുമാ

പൂ പറിച്ചെടുത്തത്തും

പൊടിയുന്നു ചോര

കണ്ണ് നീര്‍ തുള്ളികള്‍

നിലക്കയില്ല ഓര്‍ക്കുക

എന്‍ അന്ത്യം വരെയും


ദൈവമേ ഹാ നീ

വെറുമൊരു സുന്ദര

സങ്കല്പ്പമെങ്കിലും ഞാന്‍

വെറുത്തിടും നിന്നെ ഈ

കൊച്ചു പൂവിനെ ഓര്‍ത്തു

ഓര്‍ത്തു പോയി...


Thursday, October 25, 2012

ഐരാവതം!


തുടല്‍ പൊട്ടിച്ചെറിയുന്നു മനസിലെ
മഹാ ദുഃഖത്തിന്‍ ഐരാവതം

നൈരാശ്യത്തിന്റെ കണ്ണുനീര്‍
ചോരത്തുള്ളിയായി ചിതറിയ

എന്‍ ജീവിതം ഈ ഇരുണ്ട
യുദ്ധ ഭൂവില്‍ അവന്‍

മദിച്ചു നടപ്പൂ എല്ലാം കാല്‍
ചുവട്ടില്‍ഞെരിച്ചു..

കഠിന പാദങ്ങളില്‍ഞെരിഞ്ഞമര്‍ന്നൂ
എന്‍റെ സ്വപ്‌നങ്ങലും പാഴ്ചിന്തകളും

വ്യര്‍ഥസ്വപ്ങ്ങള്‍കൂടൊരുക്കിയ
ഒരു പെണ്‍കൊടി തന്‍വിരഹവും

എല്ലാം കീഴടക്കി മഹാമേരുവായി
നീ നീങ്ങുക ഈ ദൂരങ്ങളില്‍അജയനായി

ഒടുവില്‍ ഞാനേത്തിടാം
ഒരു പാഴ് ജന്മത്തിന്‍ മാറാപ്പുമായി

ഞെരിച്ചമര്‍ത്തുക ഈ ആത്മാവിനെ
മരണത്തില്‍അഭയം തേടുന്ന പാഴ് ജന്മത്തെ

Wednesday, October 24, 2012

ആത്മാവിന്‍റെ മരണം

കാലമെന്‍ മനസ്സില്‍ 

കോറിയിട്ട മുറിവുകള്‍

കാലത്തിനു പോലും 

മായ്ക്കാന്‍ അവാത്തവ 

ആത്മ രോഷത്തിന്‍റെ കണ്ണുനീര്‍ ഏറ്റ്

നീറുമൊരു വൃണമായി 

പതിയെ ഭവിച്ചുപോല്‍ 



പാഴ്ജന്മമായി അലയുന്നവന്റെ 

ജല്പനങ്ങള്‍ ഇവ

പാഴ് വാക്കുകള്‍ 

ചിന്തകള്‍ കൊണ്ട് 

നീറി പുകഞ്ഞു വൃണം

 പിന്നെമരണത്തിലേക്കുള്ള 

വാതില്‍ തുറന്നു

ആത്മാവിന്റെ മരണം..!!