Thursday, July 17, 2014

എന്റെ പാത!


ഒരുവട്ടം കൂടിയെൻ പാതയിൽ ഒരു നാൾ
ഓർമ്മ തൻ കൂട്ടുമായി വന്നിടു നീ
ചിന്തകൾ പാകി ഞാൻ  നട്ടൊരാ വിത്തുകൾ
ചെടികളായി  മരങ്ങളായി പൂത്തു നിൽപു
പരിഹസിച്ചെന്റെ നേർ  വീണോരാ കല്ലുകൾ
പാദങ്ങളിൽ ചെന്ന് അമര്ന്നിരുന്നു.
നഗ്നമാം പാദ സ്പർശങ്ങൾ ഏറ്റെറ്റു  പോയി
പിന്നെ കല്പ്പടവായവ തീര്ന്നതും കാണൂ.
പാതയോരത്ത്  പിന്നെ നീ കാണ്‍പ്പൂ
സുഗന്ധമേകുന്നോരാ കൊച്ചു പൂക്കൾ
എൻ ചോരയിൽ  സ്വപ്നങ്ങൾ  ചാലിച്ചു ഞാൻ
തീർത്ത വർണ്ണ പ്രപഞ്ചത്തിൻ കൊച്ചു പൂക്കൾ .
എനിയൊമൊരു കാതം താണ്ടുകിൽ കാണാം
മിഴിനീീർ കണങ്ങൾ തീര്ത്തോരാ പുഴയും.
ഇനിയുള്ള യാത്രയിൽ ഊർജ്ജം പകരുവാൻ
ഒഒരു കുമ്പിൾ വെള്ളം  കരുതി വയ്കാം.