Saturday, May 31, 2014

എന്റെ മരിച്ചു കൊണ്ടിരിക്കുന്ന വായനയും മരിക്കാത്ത ഒരമ്മ്കളും.

ഒരു വേള  വെറുക്കുകയും പിന്നീട് ഒരുപാടു ഇഷ്ടപെടുകയും ചെയ്യുന്ന മുഖങ്ങൾ ,വ്യക്തിത്വങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും. ആവർ  നമുക്ക്ക് നേരിട്ട്  പരിചയം ഉള്ളവരോ അല്ലാത്തവരോ , ഒരിക്കലും നേരിട്ട് മുഖാമുഖം പരിചയപ്പെടാൻ പറ്റാത്തവരോ  ആവാം. ഞാൻ അങ്ങനെ ഒരുപാടു വെറുക്കുക്കയും  പിന്നീട് ഇഷ്ടപെടുകയും ചെയ്ത ഒരു വ്യക്തിത്വമാണ് മാധവികുട്ടി എന്നാ കമലാ സുരയ്യ. ഒരു ഫേസ്ബുക്ക്‌ പേജിൽ കണ്ട , - "നീർമാതളത്തിന്റെ കഥാകാരിയുടെ  ഓർമ്മകൾക് 5 വയസ്സ് " എന്ന പോസ്റ്റ്‌, എന്റെ വായനയുടെ പഴയ ലോകത്തേക് മനസിനെ നയിച്ചു.

മലയാളത്തിൻറെ മാധവികുട്ടി എന്ന പ്രിയ കഥാകാരിയുടെ ഒരു ചെറുകഥ ഞാൻ ആദ്യമായി വായിക്കുന്നത് എന്റെ ഏ ഴാം  ക്ലാസ്സിൽ വച്ചാണ്. ബഷീറിന്റെ ബാല്യകാല സഖിയും, എസ്.കെ  പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും വായിച്ചു , അക്ഷരങ്ങളുടെ ,വായനയുടെ ആ ലോകത്തേക്ക് പിച്ച വച്ച് തുടങ്ങിയ ഞാൻ  മാധവിക്കുട്ടി എന്നാ "പെണ്‍" എഴുത്തിനോട് ഒരു മുൻവിധി  വച്ച് പുലര്ത്തിയിരുന്നു. ഒരു പെണ്ണ്  എഴുത്തിൽ വെറും പൈങ്കിളി മാത്രമേ ഉണ്ടാവു എന്നാ ഒരു മുൻവിധി  എന്റെ കൊച്ചു മനസ്സിൽ വെരോടിയരുന്നു. ചെറുപ്പത്തിലെ വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ചു നടത്തിയ എന്റെ അച്ഛൻ തന്നേയ് ആയിരുന്നു ആ മുൻവിധി  എനിക്ക് സമ്മാനിച്ചത്‌.എന്റെ  എല്ലാ മുൻ വിധികളെയും തകര്ത്തതായിരുനു "നെയ്യ്പായസം " എന്നാ ആ ചെറു കഥ. വായനയുടെ ലോകത്ത് ആണ്‍ പെണ്‍ വ്യതാസം ഇല്ല, അവിടെ എഴുത്തുക്കാരനും വായനക്കാരനും, ഒരു പിടി കഥാപാത്രങ്ങളും മാത്രമേ  ഉള്ളു എന്നാ ഒരു വലിയ തിരിച്ചറിവ് ആ ചെറു കഥ എനിക്ക്ക് നൽകി.പിന്നീടങ്ങോട്ട് നീര്മ്മതളം പൂത്തക്കാലം, ബാല്യകാല സ്മരണകൾ തുടങ്ങിയ കൃതികൾ  വായനയുടെ ഒരു പുത്തൻ  അനുഭവങ്ങൾ  എനിക്കേകി. അക്ഷരങ്ങളുടെ ലോകത്തേക്ക്  എന്നെ കുറേ കൂടെ അടുപ്പിക്കാനും ആ കൃതികൾ സഹായിച്ചു  

ഈ ചെറിയ പ്രായത്തിനിടയിൽ ഒരുകാലത്ത് എന്റെ നിത്യ ജീവിതത്തിന്റെ ഭാഗം ആയതും പിന്നീടെപ്പോഴോ നഷ്ടപെട്ടു  പോയതുമായ വായനാശീലം തിരിച്ചു പിടിക്കാൻ ഇന്ന് ഞൻ എന്നോട് തന്നെ യുദ്ധം ചെയ്യുകയാണ്. വായനയുടെ ലോകത്തേക്ക് എന്നെ അടുപ്പിച്ച ആ പ്രിയപ്പെട്ട എഴുത്തുകാരിയെ ഓർക്കാൻ ഒരു ഫേസ് ബുക്ക്‌ പോസ്റ്റ്‌ വേണ്ടി വന്നു എന്നതും എന്നേ ഏറെ ചിന്തിപ്പിക്കുന്നു.   

No comments:

Post a Comment

ningaludey abhiprayangal.....,